ചിക്കൻ ബോൾസ്

ചിക്കൻ - 1/2   കിലോ 
വെളുത്തുള്ളി  -  3 അല്ലി
പച്ചമുളക്   -  ആവശ്യത്തിന് 
കോൺ ഫ്ളോർ - 1/2 ടേബിൾ സ്പൂൺ 
മല്ലിയില - ഒരു പിടി 
കോഴി മുട്ട - 1 
ബ്രെഡ് ക്രംബ്സ് -1/4 കപ്പ് 
കുരുമുളക് പൊടി - 1 സ്പൂൺ 
ഉപ്പ്, വെളിച്ചെണ്ണ-  ആവിശത്തിന് 



                ഉണ്ടാക്കുന്ന വിധം 

ചിക്കൻ ഉപ്പും കുരുമുളകുപൊടിയും അല്പം വെള്ളവും ചേർത്ത്  വേവിച്ച് എല്ല്
മാറ്റി ഉടച്ചുവെക്കുക.ഇതിലേക്കായി വെളുത്തുള്ളി , പച്ചമുളക് എന്നിവ അരച്ചത് ചേർക്കാം. ഇതിൽ മല്ലിയിലയും കുരുമുളക് പൊടിയും കോൺഫ്ളോറും ചേർത്ത് കുഴയ്ക്കുക.
ഈ കൂട്ട് ചെറിയ ബോളുകളാക്കി ഉരുട്ടിവെക്കണം. കുരുമുളകുപൊടിയും 
ഒരു നുളള് ഉപ്പും ചേർത്ത് അടച്ചുവെച്ച്
കോഴിമുട്ടയിൽ ഈ ഉരുളകൾ മുക്കിയടുക്കണം. പിന്നീട്  ബ്രെഡ് ക്രംബ്സിൽ  പൊതിഞ്ഞ് ഗോൾഡൻ കളർ 
ആക്കുംവരെ എണ്ണയിൽ വറുത്തെടുക്കുക




Comments

Popular Posts