മാംഗോ ലസ്സി

ചേരുവകൾ
 മാങ്ങാപൾപ്പ് - 2 മാങ്ങയുടേത്
 പാൽപ്പാടി - 2 tbs
 പഞ്ചസാര - 3 tbs
 ഐസ് പൊടിച്ചത് - 1/2 കപ്പ്

മാംഗോ ലസ്സി


ഉണ്ടാക്കുന്ന വിധം

2 വലിയ സ്പൂൺ പാൽപ്പാടികൊണ്ട് ഒരു കപ്പ് പാൽ ഉണ്ടാക്കി ഉറയൊഴിച്ച് തൈരുണ്ടാക്കുക .(മധുരമുളള തൈരു ലഭിക്കാനാണ് പാൽപ്പാടി ഉപയോഗിക്കുന്നത്)
തയ്യാറാക്കിയ തൈരിൽ , ഒരു സ്പൂൺ പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക. മാങ്ങാപൾപ്പ് രണ്ട് വലിയ സ്പൂൺ പഞ്ചസാരയുമായി യോജിപ്പിക്കുക. ഒരു വലിയ ജ്യൂസ് ഗ്ലാസിൽ, ഐസ് പൊടിച്ചതിട്ട്,
അതിനു മീതെ മാങ്ങാപൾപ്പ് ഒഴിക്കുക. ഏറ്റവും മുകളിൽ ഉണ്ടാക്കിയ തൈരും ഒഴിച്ച്
ഉണക്കമുന്തിരി മുകളിൽ വിതറി തണുപ്പിച്ച്  ഉപയോഗിക്കാം.  ഇതൊരു എനർജി ഡ്രിങ്കായി ഉപയോഗിക്കാം.


Comments

Popular Posts